ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ അപമര്യാദയോടെ പെരുമാറിയ വീഡിയൊ വിവാദമുയര്‍ത്തുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനിടെ കോളനി വത്ക്കരണത്തെ ന്യായീകരിക്കുന്ന കവിത ഉറക്കെ ചൊല്ലിയ ബോറിസ് ജോണ്സണ്, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചും അനൗചിത്യം പ്രകടമാക്കി.
മ്യാന്മറിലെ ഏറ്റവും പവിത്രമായ ബുദ്ധിസ്റ്റ് ക്ഷേത്രമായ ഷെഡ്ഗോണ് പഗോഡയില്‍ ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിനകത്ത് ദര്‍ശനത്തിന് യോജിക്കാത്ത ഭാവപ്രകടനവുമായി എത്തിയ വിദേശകാര്യ സെക്രട്ടറി മുഴങ്ങുന്ന ‘അമ്പലമണികള്‍ പറയുന്നു, ഇംഗ്ലീഷുകാരമായ പടയാളി താങ്കള്‍ തിരിച്ചു വരു’ എന്ന പ്രസിദ്ധമായ കവിത ശകലം ചൊല്ലുകയായിരുന്നു. ബര്‍മ്മ പെണ്‍കുട്ടിയെ ചുംബിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന വിരമിച്ച ബര്‍മ്മയിലെ( പഴയ മ്യാന്മറിന്റെ പേര് )കോളൊണിയന് കാലഘട്ടത്തിലെ സൈനികന്റെതായുള്ള കവിത ശകലമാണ് ബോറിസ് ചൊല്ലിയത്.
മ്യാന്മറിലെ യു.കെ അബാസിഡര്‍ കവിത ചൊല്ലുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതും, ബോറിസ് അത് അവഗണിക്കുന്നതും വീഡിയൊവില്‍ ഉണ്ട്. നിങ്ങള്‍ പറയുന്നത് മൈക്കിന് മുന്നിലാണ്. ഇത് നല്ല കാര്യമല്ല എന്നായിരുന്നു അംബാസിഡര്‍ ആന്‍ഡ്രു പാട്രികിന്റെ ഇടപെടല്‍. നിര്‍ദ്ദേശം വാക്കാല്‍ അവഗണിച്ച ബോറിസ് ഇതൊരു നല്ല സാധനമാണ് എന്ന് പറഞ്ഞ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ വീഡിയൊവില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയ്ക്കെതിരെ ഉയരുന്നത്. വിദേശകാര്യ സെക്രട്ടറി സ്ഥാനത്തിന് പക്വപ്പെടാത്ത വ്യക്തി എന്ന് തേരസാ മേ തന്നെ വിശേഷിപ്പിച്ചുവെങ്കിലും അവര്‍ തന്നെ ബോറിസ് ജോണ്‍സണെ വിദേശകാര്യ സെക്രട്ടറിയായ നിയമിച്ചത് ചര്‍ച്ചയായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ പകുതി കെനിയന്‍ എന്ന് വിശേഷിപ്പിച്ചും, മാസങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിതയില്‍ ടര്‍ക്കിഷ് പ്രസിഡന്റ് റെജെപ് തയ്യിപ് എര്ദോഗന് ആടുമായി ‘ലൈംഗിക സമ്മേളനം’ നടത്തുന്നതായി പരാമര്‍ശിച്ചും
ബോറിസ് വിവാദനായകനായിരുന്നു.
ബ്രിട്ടന്റെ ഈ ഫോറിന് സെക്രട്ടറി ക്ലിന്റണെ കുറിച്ച് പണ്ടു പറഞ്ഞത് ‘ഭ്രാന്താശുപത്രിയിലെ ക്രൂരയായ നേഴ്സ്’ എന്നായിരുന്നു. ‘ട്രംപിനെ എങ്ങാനും കണ്ടുമുട്ടുമോ എന്ന പേടി കൊണ്ടു മാത്രമാണ് ഞാന്‍ ന്യൂയോര്‍ക്കിന്റെ ചില ഭാഗങ്ങളില്‍ പോകാത്തത്’ എന്നും ബോറിസ് നേരത്തെ പറഞ്ഞിരുന്നു.
Discussion about this post