ഡല്‍ഹി: അഖില(ഫാദിയ ) കേസില്‍ മതപരിവര്‍ത്തനം നല്കിയ സത്യസരണയിലെ പോപ്പുലര്‍ ഫ്രണ്ട് വനിത നേതാവ് പി.കെ സൈനബയെ വിളിച്ചുവരുത്തണമെന്ന് അഖിലയുടെ പിതാവ് അശോകന്. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അശോകന്റെ ഈ ആവശ്യം. അഖിലയെ തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്നും അശാകന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മകളെ മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇതിന് പിന്നിലെന്നും അശോകന് നേരത്തെ ആരോപിച്ചിരുന്നു. മകള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശത്തെ എതിര്‍ക്കില്ലെന്നും, എന്നാല്‍ വിവാഹം കഴിച്ചുവെന്ന് പറയുന്ന ജഫ്രിന് ജഹാനെ അംഗീകരിക്കില്ലെന്നുമാണ് അശോകന്റെ നിലപാട്.
ഈ മാസം 27 ന് ഹാദിയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ ഹാദിയയെ കാണാന്‍ വൈക്കത്തെ വസതിയിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയെ ഹാദിയയുടെ പിതാവ് അശോകന് മടക്കി അയച്ചിരുന്നു. തന്റെ വിശദീകരണം കേള്‍ക്കാതെ സുപ്രിം കോടതിയില്‍ ജോസഫൈന് കക്ഷിചേര്‍ന്നത് ശരിയായില്ലെന്നും അശോകന് പറയുന്നു.
അഖിലെ മതം മാറ്റി നടത്തിയ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ജഫ്രിന് ജഹാന് നല്കിയ അപ്പിലാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. വിഷയത്തില്‍ നേരത്തെ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നും ജഫ്രിന് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
Discussion about this post