ഡല്‍ഹി: മാസങ്ങള്‍ക്കു മുമ്പ് പോലീസിന് നേരെ കല്ലെറിയുന്ന യുവതിയുടെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ജമ്മു കശ്മീര്‍ വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റനാണ് ആ പെണ്‍കുട്ടി, അഫ്ഷാന് ഇപ്പോള്‍. പുരുഷന്മാര് മേല്‍ക്കോയ്മ നേടിയ ഫുട്ബോളില്‍ ഒരു വനിത, അതും പ്രത്യേക സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന കശ്മീരി വനിത ക്യാപ്റ്റനായി എത്തിയതിന്റെ ആഘോഷമായിരുന്നു സമീപകാലങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടത്. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാണ് ആഗ്രഹം, ജമ്മു കശ്മീരിനും രാജ്യത്തിനും അഭിമാനമുണ്ടാക്കുന്ന നേട്ടങ്ങള്‍ തികഞ്ഞ നിശ്ചയ ദാര്‍ഢ്യത്തോടെ അവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസിലേക്കുള്ള നോര്‍ത്ത് ബ്ലോക്കിലെ ഇടനാഴിയില്‍ നിന്ന് അഫ്ഷാന് ആഷിഖ് പറഞ്ഞു, എന്റെ ജീവിതം ആകെ മാറിയിരിക്കുന്നു. പഴയതൊന്നും എന്നോട് ചോദിക്കരുത്, അതിനേക്കുറിച്ച് ചിന്തിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മാസങ്ങള്‍ക്കു മുമ്പ് സുരക്ഷാ സേനക്കെതിരെ കശ്മീരികള്‍ നടത്തിയ കല്ലേറുകള്‍ ദേശീയ ശ്രദ്ധയിലെത്തിയ ആ നാളുകളിലാണ് അഫ്ഷാനിനെ നമ്മള് ആദ്യമായി കണ്ടത്.
അഫ്ഷാന് ഇതിനകം തന്നെ സമപ്രായക്കാരായ നിരവധിപ്പേരെ സമൂഹത്തില്‍ മുന്നണിയിലേക്കെത്തിക്കാന്‍ പ്രചോദനമായെന്ന് സമീപകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുകൊണ്ടു തന്നെയാണ് ബോളിവുഡ് സിനിമക്ക് ഈ 21 കാരി കശ്മീരിപ്പെണ്കൊടി പ്രമേയമാകുന്നതും. സിനിമ ഏതെന്നോ സംവിധായകന് ആരെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
22 അംഗ ഫുട്ബോള്‍ ടീമിനോടും മൂന്ന് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് വിളിച്ചുവരുത്തുകയായിരുന്നു. സംസ്ഥാനത്തെ കായിക രംഗത്തിന്റെ ദുരവസ്ഥയേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. 100 കോടിയുടെ പാക്കേജ് വിവിധ മേഖലയുടെ വികസനത്തിനായി പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചതായും അഫ്ഷാന് പറഞ്ഞു.
കശ്മീരിലെ രാഷ്ട്രീയത്തേക്കുറിച്ച് സംസാരിക്കാന്‍ അഫ്ഷാന് ആഷിഖ് തയ്യാറായില്ല. സംസ്ഥാനത്തേക്കുറിച്ച്, കശ്മീര്‍ താഴ്വരയിലെ യുവത്വത്തേക്കുറിച്ച്, അവരുടെ ഊര്ജ്ജസ്വലതയേക്കുറിച്ച് അവര്‍ സംസാരിച്ചു.
Discussion about this post