ഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ രാജ്യസ്നേഹം ചോദ്യം ചെയ്ത ബിജെപി എംഎല്‍എ പന്നാലാലിന്റേത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബിജെപി ദേശീയ നേതാവ് എസ്.പ്രകാശ്. വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും രാജ്യസ്നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാല്‍ ഷാകിയയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തമായി നല്കുന്ന നിര്‍വചനങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ പന്നാലാല്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എവിടെ വിവാഹം നടത്തണമെന്നത് വ്യക്തി സ്വാതന്ത്രമാണ് അത് ചോദ്യം ചെയ്യാന്‍ പന്നാലാലിന് അവകാശമില്ല. പന്നാലാല്‍ പറഞ്ഞത് അദ്ദേഹത്തിന് മനസിലായ കാര്യമാണ്. അത് പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു.
വീരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മയുടെയും വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനെയാണ് പന്നാലാല്‍ ഷാകിയ വിമര്‍ശിച്ചത്. ദേശസ്നേഹമുണ്ടായിരുന്നെങ്കില് വീരാടും അനുഷ്കയും ഇന്ത്യയില്‍ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു പന്നാലാലിന്റെ വിമര്‍ശനം. രാമന്റെയും കൃഷ്ണന്റെയും വിക്രമാദിത്യന്റെയും യുദിഷ്ടിരന്റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കണം എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post