ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ തൊലിയുരിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച ആന്ഡേഴ്സണ് എഡ്വേര്‍ഡിനെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരന് എന്നായിരുന്നു. എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന് അല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നുമുള്ള പ്രഖ്യാപനവുമായി എഡ്വേര്‍ഡ് രംഗത്തെത്തിയതോടെ സംഗതി കൊഴുത്തു.
താന്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്ഡേഴ്സണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. താന്‍ കൈരളി ടിവിയിലെ ജീവനക്കാരനാണെന്നും ഇടതുപക്ഷ അനുഭാവിയാണെന്നും എന്നുമുള്ള വാദത്തെ ആന്ഡേഴ്സന് നിരാകരിക്കുന്നു.
എന്നാല്‍ കൈരളി ജീവനക്കാരാണ് ഇയാള്‍ എന്നതിനെ ഫേസ്ബുക്ക് പ്രോഫൈല്‍ തന്നെ തെളിവാണെന്ന് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ചെറിയാന് ഫിലിപ്പ് താന്‍ കോണ്ഗ്രസുകാരന് എന്ന് പറയുന്നത് പോലെയാണ് ഇയാളുടെ അവകാശവാദം എന്നും ചിലര്‍ പരിഹസിക്കുന്നു.
ചില കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഇതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടത് നടന്നില്ല അതിന്റെ ചൊറിച്ചിലാണ് ഇയാള്‍ക്ക് എന്നാണ് വിമര്‍ശനം. കൈരളി ചാനലിലെ ജീവനക്കാരനായ ഇയാള്‍ ഷോര്‍്ട്ട് ഫിലിമുകളുടെ മറവില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/jibi.sadasivan.3/posts/10215752485542037?pnref=story
അതേസമയം താന്‍ കോണ്‍ഗ്രസുകാരനാണെന്ന ആന്‍ഡേഴ്സിന്റെ പോസ്റ്റും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനൊപ്പം നില്ക്കുന്ന ഇയാളുടെ ഫോട്ടോ സഹിതം ചെന്നിത്തലയെ ഓടിച്ചത് ഉമ്മന്‍ചാണ്ടിയുടെ അനുയായിയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.
ആന്‍ഡേഴ്സന്റെ ഫേസ്ബുക്ക് പോസ്റ്റ്-
https://www.facebook.com/photo.php?fbid=1725413304156941&set=a.602907149740901.1073741825.100000648646171&type=3&theater
https://www.facebook.com/anderson.edward.92/posts/1725816767449928?pnref=story
Discussion about this post