ഡല്‍ഹി: ദീപിക പദുകോണ്‍ ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ഹരിയാന മന്ത്രി അനില്‍ വിജാണ് ചിത്രത്തെ വിലക്കിയതായി അറിയിച്ചത്.
നേരത്തെ ഗുജറാത്ത്, രാജസ്ഥാന് സര്‍ക്കാറുകളും ചിത്രം വിലക്കിയിരുന്നു.
ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നേരത്തേ ഡിസംബര്‍ ഒന്നിന് പുറത്തിറക്കാന്‍ തീരുമാനിച്ച ചിത്രത്തിനെതിരെ രജപുത്ര സമുദായം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദേശീയശ്രദ്ധ നേടിയിരുന്നു. ‘പത്മാവതി’ എന്ന സിനിമയുടെ പേര് ‘പത്മാവത്’ എന്നാക്കിയാണ് റിലീസ് ചെയ്യുന്നത്.
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍സര്‍ ബോര്‍ഡിന് കീഴില്‍ ചരിത്രകാരന്മാരടങ്ങുന്ന സംഘം പരിശോധിച്ചശേഷമാണ് അനുമതി നല്‍കിയത്.
Discussion about this post