ആലപ്പുഴയിലെ കെഎസ്യു സംസ്ഥാന കണ്‍വന്‍ഷനെത്തിയ പ്രവര്‍ത്തകരോട് ഭയന്നോടരുതെന്ന് മെദ്ദിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ അപേക്ഷിക്കുന്ന വീഡിയ വൈറലാകുന്നു. കെഎസ്യു പ്രവര്‍ത്തകരോട് നേതാക്കള്‍ ഓടരുതെന്ന് ആവശ്യപ്പെടുന്ന വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദിക്ക് പുറത്ത് സംഘര്‍ഷം നടന്നത്. തുടര്‍ന്നാണ് ‘കെഎസ്യു പ്രവര്‍ത്തകര്‍ ഓടരുതെന്നും, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും പ്രവര്‍ത്തകരോട് നേതാക്കള്‍ മൈക്കിലൂടെ വിളിച്ചു പറയുന്നത്.
നിരവധി കെഎസ് യു പ്രവര്‍ത്തകര്‍ക്കാണ് സംഘര്‍ഷത്തിനിടെ പരിക്കേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്യു സംസ്ഥാന കണ്വെന്ഷന് ഉപേക്ഷിച്ചിരുന്നു.കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടി തോരണങ്ങള്‍ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിന് തുടക്കം.
https://www.facebook.com/CYBERVOICE/videos/1195064730625627/
Discussion about this post