ഡല്‍ഹി: സ്ത്രീകളുടെ പുരോഗതി എന്ന നിലയില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന നിലയിലേയ്ക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മോദി പറഞ്ഞു.
ട്രാഷ് മഹോത്സവം ആഘോഷിച്ച ഛത്തീസ്ഗഡ് നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, മാലിന്യത്തെ ധനമായും, ഊര്‍ജമായും മാറ്റിമറിക്കാനുള്ള പദ്ധതികള്‍ക്ക് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കണമെന്നും രാജ്യത്തോട് മോഡി ആഹ്വാനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജനവും, പുനരുപയുക്ത മാലിന്യ അവബോധവും വളര്‍ത്തുന്നതില്‍ ഛത്തീസ്ഗഡ് നടപ്പാക്കിയ പദ്ധതിക അഭിനന്ദനാര്‍ഹമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി നൂറു വയസു തികഞ്ഞ അമ്മമാരെയും സഹോദരിമാരെയും ഗ്രാമങ്ങള്‍ തോറും ആദരിക്കും.സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോഴേ, അവര്‍ക്ക് സാമൂഹ്യസാമ്പത്തിക കാര്യങ്ങളിലും മേഖലയിലും തുല്യ സ്ഥാനവും മാനവും നല്കുമ്പോഴേ രാജ്യം പുരോഗതിനേടൂ. പൂര്‍ണ്ണ സ്വാതന്ത്ര്യം എന്നത് സ്ത്രീകളുടെ പൂര്‍ണ്ണ വികാസമാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ മോദി അനുസ്മരിച്ചു.
Discussion about this post