ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മൊഹമ്മദ് ഷമി കാറപകടത്തില്പ്പെട്ടെന്നും തലയക്ക് പരിക്കേറ്റെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ് വ്യക്തമാക്കി.
ഡെഹറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് ഒരുമിച്ച് നീങ്ങിക്കൊണ്ടിരുന്ന ഒരു കൂട്ടം കാറുകളില്‍ ഒന്നില്‍ മൊഹമ്മദ് ഷമി ഉണ്ടായിരുന്നു. ഇതില്‍ ഒരു കാറിനായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ അതില്‍ മൊഹമ്മദ് ഷമി ഇല്ലായിരുന്നു. മൊഹമ്മദ് ഷമിക്ക് തലയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് ക്ലെമെന്റ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസറായ ദില്‍വാര്‍ സിംഗ് പറഞ്ഞു.
സംഭവത്തിന് ശേഷം മൊഹമ്മദ് ഷമി ഡെഹറാഡൂണില്‍ തന്നെയുണ്ട്.
Discussion about this post