വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടി നദികള്‍ യോജിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. വെള്ളപ്പൊക്കം വരുന്ന സ്ഥലങ്ങളുടെയും വരള്‍ച്ച അനുഭവിക്കുന്ന സ്ഥലങ്ങളുടെയും പ്രശ്നങ്ങള്‍ നദികള്‍ കൂട്ടിയോജിപ്പിക്കുന്നത് മൂലം പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിലെ മത്സരാര്‍ത്ഥികളോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസിരക്കികയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കാണുവാന്‍ വേണ്ടി ഇന്ത്യയൊട്ടാകെയുള്ള 28 കോളേജുകളില്‍ നടത്തുന്ന മത്സരമാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍. മത്സരാര്‍ത്ഥികള്‍ കമ്പ്യൂട്ടറില്‍ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കോഡിംഗ് വഴി മുന്നോട്ട് വെക്കുകയാണ് ചെയ്യേണ്ടത്. സര്‍ഗ്ഗാത്മകമായ രീതിയില്‍ ചിന്തിക്കുകയും പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുകയുമാണ് നമ്മള് ചെയ്യേണ്ടതെന്ന് മോദി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ മുന്നോട്ട് വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരിപഠനത്തിന് ഊന്നല്‍ കൊടുക്കേണ്ടതും വളരെ അനിവാര്യമാണെന്ന് മോദി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ഉപരിപഠനത്തിന് ഊന്നല്‍ കൊടുത്ത രാജ്യങ്ങള്‍ പിന്നീട് വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. മെയ്ക് ഇന്‍ ഇന്ത്യയുടെ നേട്ടങ്ങളും മോദി എടുത്തു കാട്ടി. നാല് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആകെ നാല് മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്ന് 120ഓളം യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്.
Discussion about this post