വാരാണസി: ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാശി നിവാസികൾക്ക് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്നെ പരമപ്രധാനമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ കാശി തിരഞ്ഞെടുപ്പ് നവകാശിയുടെ സൃഷ്ടിക്ക് മാത്രമല്ല, ഒരു വികസിത ഇന്ത്യയുടെ കൂടെ സൃഷ്ടിക്കാനുള്ള തിരഞ്ഞെടുപ്പാണ്, അതിനാൽ പുതിയ ഒരു റെക്കോർഡ് ബി ജെ പി ക്ക് സൃഷ്ടിക്കുവാൻ നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, പ്രധാനമന്ത്രി പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച വാരണാസിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൻ്റെ ഭരണകാലത്ത് വാരണാസി നഗരം കടന്നു പോയ സമൂലമായ പരിവർത്തനം തുറന്നു പറഞ്ഞ മോദി കാശിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് “ബാബ വിശ്വനാഥിൻ്റെ അപാരമായ കൃപയും കാശി നിവാസികളുടെ അനുഗ്രഹവും” കൊണ്ടാണെന്നും ആണെന്ന് വ്യക്തമാക്കി.
തുടർച്ചയായി മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത് . കോൺഗ്രസ് ഉത്തർപ്രദേശ് അധ്യക്ഷൻ റായിയെയാണ് ഇന്ത്യാ ബ്ലോക്ക് മത്സരിപ്പിച്ചത്. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തദ്ദേശീയനായ അഥർ ജമാൽ ലാറിക്ക് ടിക്കറ്റ് നൽകിയപ്പോൾ മൂന്ന് സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
Discussion about this post