Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കടലിനടിയിൽ ശത്രുക്കൾക്കെതിരെ പോരാടാൻ ഐഎൻഎസ് അരിഘാത്; കരുത്തുയർത്താൻ നാവിക സേന

by Brave India Desk
May 30, 2024, 05:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശത്രുക്കൾക്കെതിരെ സമുദ്രമേഖലകളിൽ കാവലൊരുക്കാൻ നാവിക സേനയ്ക്ക് കൂട്ടായി ഇനി ഐഎൻഎസ് അരിഘാത്.  ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് ഉടൻ തന്നെ ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാകും. വർഷങ്ങൾ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് അരിഗത് നാവിക സേനയ്ക്ക് കമ്മീഷൻ ചെയ്ത് നൽകുന്നത്. ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ നാവിക സേനയ്ക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരാൻ ഐഎൻഎസ് അരിഘാതിന്റെ വരവിന് കഴിയും.

ഈ വർഷം അവസാനത്തോടെ ഐഎൻഎസ് അരിഘാത് ഔദ്യോഗികമായി കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അരിഘാത്. നാവിക സേനയുടെ ഭാഗം ആകുന്നത്. ഇക്കാലയളവിൽ നടത്തിയ പരീക്ഷണങ്ങളിൽ അരിഗത്ത് കഴിവ് തെളിയിച്ചിരുന്നു. ഇതോടെയായിരുന്നു കമ്മീഷൻ ചെയ്യാനുള്ള തീരുമാനം. 2017 നവംബറിൽ വിശാഖപട്ടണത്തായിരുന്നു ഐഎൻഎസ് അരിഘാത് നീറ്റിൽ ഇറക്കിയത്.

Stories you may like

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് അരിഘാത്.. ഐഎൻഎസ് സാഗരിക എന്ന സബ്മറൈൻ ലോഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രവർത്തിപ്പിക്കാൻ ഐഎൻഎസ് അരിഘതിന് ശേഷിയുണ്ട്. ഒരേ സമയം 12 സാഗരിക മിസൈലുകൾ അരിഗത്തിന് വഹിക്കാം. ഇതിന് പുറമേ നാല് കെ-4 മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്. കെ. 15 എന്ന് വിളിപ്പേരുള്ള ഐഎൻഎസ് സാഗരിക സബ്മറൈൻ ലോഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഡിആർഡിഒയാണ് നിർമ്മിച്ചത്. 111.6 മീറ്ററാണ് അരിഘാതിന്റെ നീളം. ആറായിരം ടൺ ഭാരം താങ്ങി സഞ്ചരിക്കാൻ ഈ അന്തർവാഹിനികൾക്ക് കഴിവുണ്ട്. 11 മീറ്ററാണ് ഇതിന്റെ ഭീമിന്റെ നീളം.

അമേരിക്കയുടെ ഏറ്റവും ഗുണമേന്മയുള്ള സീറ്റാലായ എച്ച് വൈ 80 ഗ്രേഡിന് തുല്യമായിട്ടുള്ള റഷ്യൻ സ്റ്റീൽ ഉപയോഗിച്ചാണ് അരിഘാത് നിർമ്മിച്ചിരിക്കുന്നത്. ഏഴ് ഭാഗങ്ങളായി അന്തർവാഹിനിയ്ക്കകം തിരിച്ചിട്ടുണ്ട്. പ്രൊപ്പൽഷൻ, കോപാറ്റ് മാനേജ്മെന്റ് സിസ്റ്റംസ്, പ്ലാറ്റ് ഫോം മാനേജ്മെന്റ് സെന്റർ, ടോർപ്പിഡോ റൂം എന്നിങ്ങനെയാണ് പ്രധാന ഭാഗങ്ങൾ . 24 നോട്ട് അതായത് മണിക്കൂറിൽ 44 കിലോ മീറ്റർ ആണ് ഈ അന്തർവാഹിനികൾക്ക് കടലിന് അടിയിലൂടെ നീങ്ങാനുള്ള പരമാവധി വേഗം. 12 മുതൽ 15 നോട്ട് വരെ പരമാവധി വേഗത്തിൽ സമുദ്രോപരിതലത്തിലൂടെ നീങ്ങാനുള്ള ശേഷിയും ഐഎൻഎസ് അരിഘാത്തിനുണ്ട്. ഐഎൻഎസ് അരിന്ദ്മാൻ എന്നായിരുന്നു ഇതിന് ആദ്യം നൽകിയിരുന്ന പേര്. നീറ്റിലിറക്കിയതിന് ശേഷം ഇതിന്റെ പേര് മാറ്റുകയായിരുന്നു. കടലിൽ നിന്നും ആണവ മിസൈലുകൾ വിക്ഷേപിക്കാൻ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കുന്നതാണ് ഐഎൻഎസ്  അരിഘാത്.

ഇതുവരെ മൂന്ന് ആണവോർജ്ജ ബാലിസ്റ്റിക് അന്തർവാഹിനികളാണ് നമുക്ക് ഉള്ളത്. ഐഎൻഎസ് അരിഹന്ത് ആണ് ഇതിൽ ആദ്യത്തേത്ത്. 2009 ലാണ് അരിഹന്ത് നീറ്റിലിറക്കിയത്. ഈ അന്തർവാഹിനി ഇപ്പോൾ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാണ്. വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ 2016 ലായിരുന്നു ഈ അന്തർവാഹിനി ഔദ്യോഗികമായി നാവിക സേനയ്ക്ക് കമ്മീഷൻ ചെയ്തത്. വിശാഖപട്ടണത്തുള്ള ഷിപ്പ് ബിൽഡിംഗ് സെന്ററാണ് അരിഹന്ത് നിർമ്മിച്ചത്. റഷ്യയുമായി സഹകരിച്ച് ആയിരുന്നു നിർമ്മാണം. 82.5 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടർ ആണ് അരിഹന്തിന്റെ പ്രധാന സവിശേഷത.

2021 ലാണ് നമ്മുടെ മൂന്നാമത്തെ ബാലിസ്റ്റിക് അന്തർവാഹിനി നീറ്റിൽ ഇറക്കിയത്. ഈ അന്തർവാഹിനിയ്ക്ക് ഇതുവരെ പേര് നൽകിയിട്ടില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതും നാവിക സേനയുടെ ഭാഗമാകും.

Tags: indian navysubmarineins arigath
Share1
Tweet
Send
Share

Latest stories from this section

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

Latest News

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies