സംഗീതസംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് കൂട്ടുകാരി താര നായർ. എന്നും കൂടെയുണ്ടായതിന് നന്ദി എന്ന് എഴുതിയ സ്‌പെഷ്യൽ ഫോട്ടോ ഫ്രെയിം ഗിഫ്റ്റ് ഹാംബർ സമ്മാനം നൽകിയാണ് പിറന്നാൾ ആശംസകൾ അറിയിച്ചത് . ഗോപി സുന്ദറിന്റെ കൂടെയുള്ള ഒരു സെൽഫിയും ആ വാചകത്തിനൊപ്പം ചേർത്തിട്ടുണ്ട്.
ഗിഫ്റ്റ് ഹാമ്പറിനുള്ളിൽ ചെറിയ കണ്ണാടി കൂടുകളിൽ അണ്ടിപ്പരിപ്പും ബദാമും വച്ചിരിക്കുന്നത് കാണാം. ഈ ഫ്രെയിമിന്റെ ഫോട്ടോ സമ്മാനം തയ്യാറാക്കിയവർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കലാലോകവുമായി ഏറെ ബന്ധമുള്ള ആളാണ് താര . മുൻ മിസിസ് കേരള ഫൈനലിസ്റ്റാണ് താര .മിസ് കേരള ഫാഷൻ ആൻഡ് ഫിറ്റ്‌നസിന്റെ പ്രോജക്ട് കൂടിയാണ് . കൂടാതെ നിരവധി ഫോട്ടോ ഷൂട്ടുകളും നടത്താറുണ്ട്.
ഗോപി സുന്ദറിന്റെ 47-ാം ജന്മദിനമായിരുന്നു ഇന്ന്. നിരവധി പേരാണ് ഗോപി സുന്ദറിന് ജന്മദിനാംശസകൾ അറിയിക്കുന്നത്.
Discussion about this post