ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ആദ്യത്തെ ഹൈ-സ്പീഡ് തീവണ്ടി എന്ജിന് നരേന്ദ്ര മോദി ബീഹാറില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായുള്ള പദ്ധതിയിലാണ് ഈ തീവണ്ടി എന്ജിന് ഓഫ് ചെയ്തത്. 12,000 കുതിര ശക്തിയുള്ള ഈ തീവണ്ടി എന്ജിന് ബീഹാറിലെ മാധേപുര റെയില്‍വേ ഫാക്ടറിയില്‍ നിന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്. മാധേപുര ഫാക്ടറിയും എന്‍ജിനും നിര്‍മ്മിച്ചത് ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോമിന്റെ സഹായത്തോടുകൂടിയാണ്.
ഈ എന്ജിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഇതുപയോഗിക്കുന്നത് വഴി റെയില്‍വെയുടെ ചിലവ് കുറയ്ക്കുന്നതിനോടൊപ്പം പ്രകൃതിക്ക് ദോഷകരമായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കും.
കൂടാതെ കാത്തിഹാറില്‍ നിന്നും ഡല്‍ഹിയിലേക്ക് ദ്വൈവാര ട്രെയില്‍ സര്‍വ്വീസായ ഹംസഫര്‍ എക്സപ്രസും മോദി ഫ്ളാഗ് ഓഫ് ചെയ്തെക്കും.
Discussion about this post