തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്ക് ക്ലീന്‍ ചീറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ഹര്‍ജികള്‍. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ആറ് ഹര്‍ജികളാണ് ബാര്‍ കോഴക്കേസ് പരിഗണിച്ച തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്, ബിജെപി എംപി വി. മുരളീധന്, ബാറുടമ ബിജു രമേശ് എന്നിവരാണ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മാണിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് അഭിഭാഷകനെ ചൊല്ലി തര്‍ക്കം. വിജിലന്‍സിനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശന് ഹാജരായതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. സതീശന് ഹജരായതിനെ വിജിലന്‍സ് നിയമോപദേശകന് എതിര്‍ത്തിര്‍ത്തിരുന്നു. സതീശനെതിരേ മാണിയുടെ അഭിഭാഷകനും രംഗത്തെത്തി.
ഇതോടെ വിഷയത്തില്‍ കോടതി ഇടപെട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കേസ് ജൂണ്‍ ആറിലേക്ക് മാറ്റി.
Discussion about this post