ഇന്ത്യ നിര്‍മ്മിക്കുന്ന ഉഗ്രശക്തിയുള്ള മിസൈലാണ് അഗ്നി 6. 6000 കിലോമീറ്റര്‍ മുതല്‍ 10,000 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തിലെത്താന്‍ സാധിക്കും ഈ മിസൈലിന്. 3 ടണ്‍ ഭാരമുള്ള സ്ഫോടനദ്രവ്യം വരെ ഈ മിസൈലിന് വഹിക്കാന്‍ സാധിക്കും. അഗ്നി 5ന് 1 ടണ്‍ മാത്രമായിരുന്നു വഹിക്കാന്‍ സാധിക്കുക. ജലത്തിനടിയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ഈ മിസൈലിന് ഒരേ സമയം മൂന്നും നാലും ലക്ഷ്യങ്ങളില്‍ വരെ ചെന്നെത്താന്‍ സാധിക്കും. അതേസമയം ഈ മിസൈലിന് അധികം വലിപ്പമുണ്ടാവില്ല. ഇന്ത്യയിലെ റോഡുകളിലൂടെയും മറ്റും കൊണ്ടുപോകാന്‍ പറ്റുന്ന വലിപ്പമെ ഇതിനുണ്ടാവുകയുള്ളു.
കഴിഞ്ഞ കൊല്ലം ഇന്ത്യ നിര്‍മ്മിച്ച കെ-4 മിസൈലും പരീക്ഷിച്ചിരുന്നു. ഇതിന് 3,500 കിലോമീറ്റര്‍ മാത്രമായിരുന്നു ചെന്നെത്തിപ്പെടാന്‍ സാധിക്കുക. ഇതുകൂടാതെ കെ-5 എന്ന മിസൈലും ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് 6,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
ഡി.ആര്.ഡി.ഓ നിര്‍മ്മിക്കുന്ന അഗ്നി 6 ഈ മിസൈല്‍ എന്ന് പരീക്ഷിക്കുമെന്നതിന് ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. എന്നാലും 2018ല്‍ തന്നെ പരീക്ഷണം നടക്കുമെന്നാണ് സൂചന.
Discussion about this post