ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാവുമെന്ന് വിലയിരുത്തല്‍. ഏറെ ഗൃഹപാഠം ചെയ്താണ് ഇന്ത്യയും ചൈനയും മോദി- ഷി ജിന്‍പിംഗ് കൂടിക്കാഴ്ച്ചക്ക് ത്യയാറെടുത്തത്.
കഴിഞ്ഞദിവസങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ ചൈനയിലെത്തിയിരുന്നു. ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷനിലെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. ഇവരുടെ സന്ദര്‍ശനത്തിന് പിറകെയാണ് വ്യാഴാഴ്ച മോദി ചൈനയില്‍ എത്തിയത്. വുഹാനില്‍ ഉച്ചയ്ക്ക് ശേഷം ചര്‍ച്ചകള്‍ക്ക് തുടക്കമാകും.
വൈകീട്ട് 3.30 ന് ഇരു നേതാക്കളും ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തും. ഇത് കഴിഞ്ഞ മ്യൂസിയം ഇരുവരും ചേര്‍ന്ന് സന്ദര്‍ശിക്കും..തുടര്‍ന്ന് ഇരു രാജ്യങ്ങളിലെ പ്രതിനിധികളുമായും രണ്ട് നേതാക്കളും രണ്ട് റൗണ്ട് ചര്‍ച്ച. ആറു പ്രതിനിധികള്‍ വീതം ഓരോ രാജ്യത്ത് നിന്നും പങ്കെടുക്കും. ശേഷം മധ്യ വുഹാനിലെ തടാക കരയിലുള്ള ഗസ്റ്റ്ഹൗസില്‍ ഷി ജിന്‍ പിങ്ങിനോടൊപ്പമുള്ള ഡിന്നറോടെ ഇന്നത്തെ ഒദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകും.
നാളെ (ശനിയാഴ്ച) ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങളിലടക്കം തന്ത്രപ്രധാന കാര്യങ്ങളില്‍ രണ്ട് നേതാക്കളും ദീര്‍ഘ നേരം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും തടാക കരയിലൂടെ നടന്ന ബോട്ട് സവാരിയും നടത്തും. അതേ സമയം നിശ്ചിത അജണ്ടകളില്ലാത്ത പൂര്‍ണമായും അനൗപചാരികമാണ് രണ്ടു ദിവസത്തെ ഉച്ചകോടിയെന്നാണ് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവിലെയും ഭാവിയിലേക്കുള്ളതുമായ അന്താരാഷ്ട്രകാര്യങ്ങളിലായിരിക്കും പ്രധാന ചര്‍ച്ചയെന്നും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ദോക്ലാമില്ല് രണ്ട് മാസങ്ങളോളം നീണ്ടു നിന്ന യുദ്ധസമാനമായ അവസ്ഥക്ക് ശേഷമാണ് ഇരുരാജ്യതലവന്മാരും ഒരുമിച്ചിരുന്ന ചര്‍ച്ച നടത്തുന്നത്. അമേരിക്ക-ചൈന വ്യാപര സമരം ശക്തമാകുന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ നയങ്ങള്‍ ചൈനയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇന്ത്യ ചൈനയുടെ മികച്ച വ്യാപാര പങ്കാളിയാണെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. അന്താരാ,്ട്ര തലത്തില്‍ ഇന്ത്യുടെ വാക്കുകള്‍ക്ക് ഏറെ വിലയുണ്ട് എന്നതും ചൈന മുഖവിലക്കെടുക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പതിവിന് വിപരീതമായ തലയുയര്‍ത്തി പിടിച്ചാണ് ഇന്ത്യ ചൈനിസ് രാഷ്ട്രതലവനുമായി ചര്‍ച്ച നടത്തുന്നത്. പല കാര്യങ്ങളിലും ചൈന വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര സമൂഹം ഏറെ പ്രാധാന്യത്തോടെയാണ് മോദിയുടെ ചൈന സന്ദര്‍ശനത്തെ കാണുന്നത്. പ്രത്യേകിച്ചു അമേരിക്കയും സഖ്യകക്ഷികളും.
Discussion about this post