കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ നീക്കങ്ങള്‍ നോക്കി നടത്തുന്ന ദിവ്യ സ്പന്ദനയ്ക്ക് വിജയ് മല്ല്യയുമായി ബന്ധമുണ്ടെന്ന് ദിവ്യ തന്നെ സമ്മതിച്ചിരിക്കുകയാണ്. ബലാത്സംഗ കേസില്‍ ശിക്ഷയനുഭവിക്കുന്ന ആശാറാം ബാപ്പുവുമായി നരേന്ദ്ര മോദി വേദി പങ്കിടുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ദിവ്യ സ്പന്ദനയ്ക്ക് വിജയ് മല്ല്യയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലുമായി മറ്റ് ചിലര്‍ രംഗത്ത് വന്നത്. ഈ വാര്‍ത്ത ശരിയാണെന്ന് സമ്മതിച്ചിരിക്കുകയാണ് ദിവ്യ സ്പന്ദന.
റിപ്പബ്ലിക് ടി.വിയുടെ മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയാണ് ഇക്കാര്യം തന്റെ ചാനലിലൂടെ പറഞ്ഞത്. തുടര്‍ന്ന് വിജയ് മല്ല്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഒരു ട്വീറ്റ് ഇടുകയായിരുന്നു ദിവ്യ സ്പന്ദന.
https://twitter.com/divyaspandana/status/990257950596968448
https://twitter.com/divyaspandana/status/990266253205016576
താന്‍ വിജയ് മല്ല്യയുടെ ഐ.പി.എല്‍ ടീമായ റോയല്‍ ചാലഞ്ജേഴ്സിന്റെ അംബാസഡറായിരുന്നുവെന്നും വിജയ് മല്ല്യ തന്റെ ഒരു ഉല്ലാസ യാത്ര സ്പോണ്സര് ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു. വേണമെങ്കില്‍ അര്‍ണബ് ഗോസ്വാമിയുടെ ഒരു ഉല്ലാസ യാത്ര താന്‍ തന്നെ സ്പോണ്സര് ചെയ്യാമെന്നും അവര്‍ പറഞ്ഞു. അര്‍ണബ് ഗോസ്വാമിയെ നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നും അവര്‍ ട്വീറ്റില്‍ പരാമര്‍ശിച്ചു.
അതേസമയം ദിവ്യ സ്പന്ദന വിജയ് മല്ല്യയെ പ്രശംസിക്കുന്ന പഴയ ട്വീറ്റുകള്‍ സമൂഹ മാധ്യമ ഉപഭോക്താക്കള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ വിജയ് മല്ല്യ ഒരു കളങ്കമറ്റയാളാണെന്നും ദിവ്യ പറയുന്നുണ്ട്.
https://twitter.com/Being_Humor/status/989944466055233537
Manmohan Singh and P Chidambaram were busy facilitating loans to Mallya, Sonia Gandhi was getting flight upgrades and Divya was holidaying on his expense in Hongkong! Explains why Mallya was flourishing under UPA… #RahulKaDivyaGhotala pic.twitter.com/OMr3OyDbAo
— Amit Malviya (मोदी का परिवार) (@amitmalviya) April 28, 2018
മോദി ആശാറാമുമായി വേദി പങ്കിടുന്നത് മോശമാണെന്ന് ചിത്രീകരിച്ച കോണ്‍ഗ്രസ് എന്ത് കൊണ്ട് ദിവ്യ സ്പന്ദനയുടെ നയങ്ങളെ ചോദ്യം ചെയ്യുന്നില്ലായെന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കളുടെ ചോദ്യം. കോണ്‍ഗ്രസിന്റെ യുക്തിയനുസരിച്ച് നികുതി വെട്ടിച്ച് കടന്ന് കളഞ്ഞ വിജയ് മല്ല്യയുടെ പ്രവര്‍ത്തിയില്‍ ദിവ്യ സ്പന്ദനയ്ക്കും പങ്കുണ്ടന്നാണ് വിമര്‍ശകര്‍ പറയുന്നത്.
सुख के सब साथी, दुःख में ना कोय। @divyaspandana pic.twitter.com/MQ0cIjsr7Y
— IAS Smoking Skills (@Smokingskills07) April 27, 2018
https://twitter.com/s_srivats/status/990271492146409474
Discussion about this post