അബ്ദുള്‍ നാസര്‍ മദനി എന്ന കൊടുംഭീകരനുമായി വീട്ടില്‍ പോയി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഈശ്വറില്‍ നിന്ന് അനുമോദനം ഏറ്റവാങ്ങാനാവില്ലെന്ന് മേജര്‍ ഡോക്ടര്‍ ലാല്‍ കൃഷ്ണ. ചങ്ങനാശ്ശേരിയില്‍ നടന്ന അനുമോദി പരിപാടിയില്‍ രാഹുല്‍ ഈശ്വറില്‍ നിന്ന് അനുമോദനം ഏറ്റുവാങ്ങാനാവില്ലെന്ന് താന്‍ സംഘടാകരെ അറിയിച്ചുവെന്ന് ലാല്‍ കൃഷ്മ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മദനീ കൂടിക്കാവ്ചയ്ക്ക് ശേഷം അഖിലയുടെ വീട്ടില്‍ പോയി ഒളി ക്യാമറയിലൂടെ അഖിലയുടെ സംഭാഷണം പുറം ലോകത്ത് എത്തിച്ചത് ആര്‍ക്കു വേണ്ടിയാണെന്നും, ഭീകരര്‍ക്ക് ഗുണം വരുന്ന ചോദ്യം ചോദിച്ചത് ആര്‍ക്കുവേണ്ടിയാണെന്നും ലാല്‍ കൃഷ്ണ ചോദിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
പറയേണ്ടി വന്നു …. രാഹുല്‍ ഈശ്വറിന്റെ കയ്യില്‍ നിന്ന് അനുമോദനം വേണ്ടാ എന്ന്. …
വാര്യര്‍ സമാജത്തിന്റെ കേന്ദ്ര സമ്മേളനം ചങ്ങനാശ്ശേരിയില്‍ വച്ച് നടക്കുകയുണ്ടായി …. അതില്‍ ഒരു സൈനികനെന്ന നിലയില്‍ അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് ഞാന്‍ ചെന്നത്. പക്ഷേ അനുമോദനം നല്‍കുന്നത് രാഹുല്‍ ഈശ്വര്‍ ആണെന്നറിഞ്ഞപ്പോള്‍ സംഘാടകരെ വിളിച്ച് പറയേണ്ടി വന്നു …
രാഹുലാണ് എന്നെ അനുമോദിക്കുന്നതെങ്കില് എനിക്കത് വേണ്ട സംഘാടകര്‍ പറഞ്ഞു എന്നാല്‍ സമാജം പ്രസിണ്ടന്റിനേ കൊണ്ട് തരീപ്പിക്കാം ഞാന്‍ പറഞ്ഞു സന്തോഷം. … എന്തുകൊണ്ട് അങ്ങനെപറയേണ്ടി വന്നു …….
മലയാളീ ഹൗസോ, കേരളാ ഹൗസോ,, എല്ലാം എനിയക്ക് ഒരു പ്രശ്നമല്ല …. പക്ഷേ …
രാഷ്ട്രത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ,,, വിധ്വംസക ശക്തികള്‍ക്ക് എല്ലാ സഹായവും ചെയ്യുന്ന കൊടും ഭീകരന് മദനിയുടെ മൈനാഗപള്ളിയിലെ വീട്ടില്‍ പോയി രഹസ്യ കൂടികാഴ്ച നടത്തിയ രാഹുലിനെ എനിയ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കൂടാതെ ഈ മദനീ കൂടിക്കാഴ്ചയക്ക് ശേഷം അഖിലയുടെ വീട്ടില്‍ പോയി ഒളിക്യാമറയിലൂടെ അഖിലയുടെ സംഭാഷണം പുറത്തെത്തിച്ചത് ആര്‍ക്ക് വേണ്ടി . അഖിലയുടെ അമ്മയോട് ഏത് ഉത്തരം പറഞ്ഞാലും ഭീകരര്‍ക്ക് ഗുണം വരുന്ന ചോദ്യം ചോദിച്ചത് ആര്‍ക്ക് വേണ്ടി ….
ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലാത്തതു കൊണ്ട് വേണ്ട എന്ന് പറഞ്ഞു. .. രാഷ്ട്രത്തിന് ക്ഷതം വരുത്തുന്ന പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികള്‍ …….
https://www.facebook.com/permalink.php?story_fbid=1738060839621508&id=723903781037224
Discussion about this post