കോഴിക്കോട്: കോഴിക്കോടിനു പുറമെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതും ജൂണ്‍ 12 വരെ നീട്ടി. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 വരെ നീട്ടിയത്. പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തെ കോഴിക്കോട്ടെ സ്കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടിയതായി കളക്ടര്‍ യു വി ജോസ് അറിയിച്ചിരുന്നു
മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാര്യങ്ങള്‍ വിലയിരുത്താന്‍ മറ്റന്നാള്‍ തിരുവനന്തപുരത്ത്സ ര്വ്വകക്ഷിയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post