കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചക്രം നല്കി രാജ്യം ആദരിച്ച ക്യാപ്റ്റന്‍ വിജ്യാന്ത് ഥാപ്പറിന്റെ പിതാവാണ് കശ്മീരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിക്ക് കൈതാങ്ങായി മകന്റെ ഓര്‍മ്മയ്ക്കു മുന്പില് ജീവിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് ആറ് വയസ്സ് മാത്രമാണ് രുക്സാനയ്ക്ക് പ്രായമുണ്ടായിരുന്നത്. വിജ്യാന്തിന്റെ പട്ടാളയുണിറ്റിന് സമീപത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചത്.
രുക്സാനയുടെ പിതാവ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് സാമ്പത്തിക സഹായം നല്കാന് ക്യാപ്റ്റന്‍ തീരുമാനിച്ചു. കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്ത് തന്റെ ആഗ്രഹം കത്തിലൂടെ അച്ഛനെ അറിയിക്കുകയായിരുന്നു. തന്റെ പിതാവ് കേണല്‍ വി.എന്‍.തപറിനെഴുതിയ അവസാനത്തെ കത്തില്‍ വിജ്യാന്ത് തനിക്ക് എന്തെങ്കിലും സംഭവിച്ചാലും രുക്സാനയെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കാശ്മീരില്‍ നിന്നുള്ള ആ പാവം പെണ്‍കുട്ടിയെ സാമ്പത്തികമായി പിന്തുണയ്ക്കണമെന്നത് തന്റെ മകന്റെ അവസാന ആഗ്രഹമാണെന്നും അത് നിറവേറ്റാന്‍ ശ്രമിക്കുകയാണെന്നും കേണല്‍ വിഎന്‍ തപര് വ്യക്തമാക്കി.
ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ ആണ് രുക്സാന പഠിക്കുന്നത്. കോളേജില്‍ ആര്‍ട്സ് ബിരുദം എടുത്ത് പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന്റെ ഓര്‍മ്മയ്ക്കുവേണ്ടി ഞാന്‍ അവളുമായി ഒരുതരം ആത്മബന്ധം അനുഭവിക്കുന്നു ഞങ്ങളുടെ മകന്റെ അവസാന ആഗ്രഹത്തിന്റെ ഭാഗമായി ഞങ്ങള്‍ രുക്സാനയെ പിന്തുണയ്ക്കുന്നു, മകന്രെ ആഗ്രഹത്തെ ഞങ്ങള്‍ ബഹുമാനിക്കുകയാണ്, ‘അടുത്തിടെ പെണ്‍കുട്ടിയെ കണ്ടുമുട്ടിയ കേണല്‍ തപര് പറഞ്ഞു.
വിജ്യന്ത്് ് രാജ്യത്തിന് വേണ്ടി പോരാടിവീര്യമൃത്യു വരിച്ചതിനുശേഷമുള്ള 19 വര്‍ഷത്തോളം രുക്സാനയ്ക്ക് കേണല്‍ തപര് സാമ്പത്തിക സഹായം നല്‍കിത്തുടങ്ങി. ‘രുകസാനയും അമ്മാവനും നോയ്ഡയിലെ തപറിന്റെ വീടും സന്ദര്‍ശിച്ചിരുന്നു. അവള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ജീവിതത്തില്‍ വലിയനിലയില്‍ എത്തുമെന്നാണ് പ്തീക്ഷിക്കുന്നതെന്ന് കേണല്‍ പ്രതീക്ഷ പങ്കുവെച്ചു.
Discussion about this post