sകാസര്‍ഗോഡ്:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ 67 പേര്‍ക്ക് സമന്‍സ് പുറപ്പെടുവിച്ച് ഹൈക്കോടതി. ഇനി കേസ് പരിഗണിക്കുന്ന ഓഗസ്റ്റ് 16, 17 തിയതികളില്‍ ഹാജരാകണം എന്ന് കാണിച്ചാണ് സമന്‍സ്. നേരത്തെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണത്തോടെ സമന്‍സ് നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് നടപടി. ഭീഷണി മൂലം കേസിലെ സാക്ഷികളായ വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്കാനാവുന്നില്ലെന്ന് ഹൈക്കോടതി ജീവനക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്ന് കാസര്‍ഗോഡ് എസ്പിയോട് പൊലീസ് സംരക്ഷണത്തോടെ സമന്‍സ് നല്കാന് കോടതി ഉത്തരവിട്ടിരുന്നു.
മുസ്ലീം ലീഗിലെ അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കെ.സുരേന്ദ്രന് കോടതിയെ സമീപിച്ചത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ള വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇവരെ നേരിട്ട് വിളിച്ചു വരുത്താനാണ് ഹൈക്കോടതി സമന്‍സ് അയച്ചത്. 89 വോട്ടുകള്‍ക്കാണ് അബ്ദുള്‍ റസാഖ് ബിജെപിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
Discussion about this post