രോഗം മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന അഭിജിത്ത് എന്ന ബാലന്റെ സ്വപ്നം സത്യമായിരിക്കുകയാണ്. മോഹന്‍ലാലിനെ കണ്ട് ഒരു ഫോട്ടോ എടുക്കണമെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഈ കൊച്ചു മിടുക്കന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലൂടെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന മോഹന്‍ലാല്‍ അഭിജിത്തിനെ ചെന്ന് കണ്ട് ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇരു വൃക്കകളും അഭിജിത്തിന്റെ തകരാറിലാണ്. വൃക്ക ദാനം ചെയ്യാന്‍ അച്ഛന് തയ്യാറാണെങ്കിലും ചികിത്സാ ചിലവ് താങ്ങാന്‍ ഈ കുടുംബത്തിന് കഴിയുന്നില്ല. ഏകദേശം 15 ലക്ഷം രൂപ വേണ്ടി വരും അഭിജിത്തിന്റെ ഓപ്പറേഷന്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുന്‍പ് മൂത്രസഞ്ചിയ്ക്കും ഒരു ഓപ്പറേഷന് ചെയ്യണം. തുടര്‍ന്ന് മൂന്ന് മാസം കഴിഞ്ഞതിന് ശേഷമാണ് വൃക്ക മാറ്റിവയ്ക്കാന്‍ സാധിക്കുക. ചികിത്സ കൊയമ്പത്തൂരിലാണ് നടക്കുന്നത്.
https://www.facebook.com/MohanlalFansClub/videos/1881484605275826/
അഭിജിത്തിന്റെ അച്ഛന് വിജയകുമാരന്‍ പിള്ളയ്ക്ക് രണ്ട് മക്കളാണുള്ളത്. ഇതില്‍ അഭിജിത്ത് ഇളയവനാണ്. മൂത്ത മകന് വര്‍ക്ക്ഷോപ്പിലെ തൊഴിലാളിയാണ്. ഹോട്ടല്‍ തൊഴിലാളിയായ വിജയകുമാരന്‍ അഭിജിത്തിന് അസുഖം വന്നത് മൂലം ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.
https://www.facebook.com/MohanlalFansClub/videos/1914814395276180/
https://www.facebook.com/MohanlalFansClub/videos/1914769091947377/
https://www.facebook.com/MohanlalFansClub/photos/a.683325238425108.1073741865.361975830560052/1914861198604833/?type=3&theater
അഭിജിത്ത് തന്റെ ആഗ്രഹം അറിയിക്കുന്ന വീഡിയോ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അംഗങ്ങളാണ് മോഹന്‍ലാലിനെ അറിയിച്ചത്.
Discussion about this post