കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയത്തെപ്പറ്റി ഡോക്യുമെന്ററി അണിയറയിലൊരുങ്ങുന്നു. സിനിമാ മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ഈ ഡോക്യുമെന്ററി നിര്‍മ്മിക്കുക. കെ.എം.മധുസൂദനനാണ് ചിത്രം ഡോക്യുമെന്ററി സംവിധാനം ചെയ്യുക. നിരവധി അംഗീകാരങ്ങള്‍ നേടിയ ‘ബയോസ്കോപ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെ.എം.മധുസൂദനന്. രാജീവ് രവി, എം ജെ രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കും. അതേസമയം ശബ്ദലേഖനം നിര്‍വഹിക്കുന്നത് ഹരികുമാറായിരിക്കും.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുമെന്ന് അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനായി പ്രളയകാലത്ത് മൊബൈല്‍ ഫോണിലും മറ്റും ചിത്രീകരിച്ച രംഗങ്ങളും ഉപയോഗിക്കുന്നതായിരിക്കും. രംഗങ്ങള്‍ പകര്‍ത്തിയവരുടെ പേരും ചിത്രത്തില്‍ ചേര്‍ക്കും. ഇതിനായി ക്ലിപ്പിങ്ങുകള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് മധുസൂദനനുമായി ബന്ധപ്പെടാവുന്നതാണ്.
ഇ-മെയില്‍ – [email protected]
ഫോണ്‍ നമ്പര്‍ – 8129792531
ബയോസ്കോപ്പിനു പുറമേ ബാലാമണിയമ്മ, ഒ വി വിജയന്, മായാബസാര്‍ എന്നീ ഡോകുമെന്ററികളും മധുസൂദനന് സംവിധാനം ചെയ്തിട്ടുണ്ട്.
Discussion about this post