ജമ്മു കശ്മീരിലെ പൗരന്മാര്ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്കുന്ന വകുപ്പായ 35എയുടെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൂന്നാഴ്ചയ്ക്ക് മുമ്പ് പരിഗണിക്കാന്‍ വെച്ചിരുന്ന ഹര്‍ജിയാണിത്. എന്നാല്‍ ഹര്‍ജി പരിഗണിച്ചാല്‍ അത് ജമ്മു കശ്മീരില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്ന ദിവസം മാറ്റിവെച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പാണ് ഭരണഘടനയുടെ 370ാം വകുപ്പ്. 35എ വകുപ്പ് പ്രകാരം ജമ്മു കശ്മീര്‍ നിവാസികള്‍ക്കല്ലാതെ ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങിക്കുകയോ വില്ക്കുകയോ സര്‍ക്കാര്‍ ജോലി നേടുവാനോ സാധിക്കുകയില്ല.
‘വീ ദി സിറ്റിസന്‍സ്’ എന്ന എന്‍.ജി.ഒ 2014ല്‍ അപക്സ് കോടതിയില്‍ ഈ വകുപ്പുകളുടെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഈ എന്‍.ജി.ഒ ഹര്‍ജിയില്‍ പറയുന്നു.
അതേ സമയം ഈ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ജമ്മു കശ്മീരിന് പുറത്തുള്ളവര്‍ അവിടെ വന്ന് താമസിക്കുമെന്ന് കശ്മീരിലെ ചിലര്‍ വിശ്വസിക്കുന്നു.
Discussion about this post