എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ഡെങ്കിപ്പനിയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമാക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
പ്രളയത്തിനുശേഷം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ആണ് അസുഖത്തിനു കാരണമാകുക എന്നാണ് ആര്യോഗ്യവകുപ്പിന്രെ വിലയിരുത്തല്‍ .ക്ക് ആണ് വകുപ്പ് നടത്തുന്നത്.ഈ സാഹചര്യത്തില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിന് അടിയന്തര പ്രധാന്യം നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കുടുംബശ്രീ മുഖേന വോളണ്ടിയേഴ്സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 1089 വാര്‍ഡുകളാണ് ജില്ലയില്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുന്നത്..ഇത് കൂടാതെ അപകടഭീഷണി കൂടുതല്‍ ഉള്ള മേഖലകളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ദരുടെ സഹായവും എത്തിക്കും.
ജില്ലയില്‍ ഈ മാസം ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ അസുഖം പടര്‍ന്നുപിടിക്കാനുള്ള ഒരു സാഹചര്യമാണ് ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നത്.
Discussion about this post