ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ ഇടനിലക്കാരനെ ഇന്ത്യയ്ക്ക് വിട്ടുതരാന്‍ ഉത്തരവ്. ബ്രിട്ടീഷ് ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് കോടതി ആണ് ഉത്തരവിട്ടത്. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോടതിയുടെ ഉത്തരവ്.
2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ ചില വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കുകയായിരുന്നു. ഇടപാടില്‍ 225 കോടി മൈക്കേലിന് ലഭിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. 2016 ജൂണില്‍ ക്രിസ്റ്റ്യന്‍ മൈക്കേലിനെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പച്ചിരുന്നു .
ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്നും അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജറാള്‍, അഭിഭാഷകനായ ഗൗതം ഖെയ്ത്താന്‍, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്നിവരും അറസ്റ്റിലായിരുന്നു.
Discussion about this post