പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളുവെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. മോദി ഒരു അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമെ ഉള്ളുവെന്ന് പറയുന്ന വീഡിയോ ദിവ്യ സ്പന്ദന ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ പക്കല്‍ 1979ല്‍ ബിരുദം നേടിയ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വന്നുവെന്നും ദിവ്യ ചോദിച്ചു.
1998ല്‍ നല്കിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ദിവ്യ സ്പന്ദന ഷെയര്‍ ചെയ്ത വീഡിയോ അഭിമുഖത്തിന്‍രെ പൂര്‍ണ്ണ വീഡിയോ ആയിരുന്നില്ല. ആര്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റിനായിരുന്നു മോദി അഭിമുഖം നല്‍കിയത്. ഈ അഭിമുഖത്തില്‍ ആര്.എസ്.എസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് താന്‍ ബിരുദം നേടിയെന്ന് മോദി പറയുന്നുണ്ട്.
തനിക്ക് അബദ്ധം പറ്റിയെന്ന മനസ്സിലാക്കിയ ദിവ്യ വീഡിയോ അപൂര്‍ണ്ണമാണെന്ന് സമ്മതിക്കുകയും ഈ റിപ്പോര്‍ട്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയും ചെയ്തു.
https://twitter.com/divyaspandana/status/1041885101347545088
Discussion about this post