റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായ ഇന്ത്യയിലെത്തി. ഇന്നലെ രാത്രി ഏഴിന് ഡല്‍ഹിയിലായിരുന്നു പുടിന് എത്തിയത്. അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജായിരുന്നു സ്വീകരിച്ചത്. സുപ്രധാനമായ കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഇന്ന് ഒപ്പ് വെക്കുന്നതായിരിക്കും.
വ്യോമ പ്രതിരോധത്തിനുള്ള മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടുന്നതായിരിക്കും. 39,000 കോടി രൂപയുടെ കരാറാണിത്. 5 എസ്-400 മിസൈലുകളായിരിക്കും ഇന്ത്യയ്ക്ക് ഇത് വഴി ലഭിക്കും.
ഇത് കൂടാതെ റഷ്യയില്‍ നിന്ന് 4 ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്ഡില് നിര്‍മിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതേപ്പറ്റിയുള്ള കരാറിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.
കരാറുകളില്‍ ഒപ്പിടുന്നതിന് പുറമെ മറ്റ് പല വിഷങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തും. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടക്കും. മോദിക്ക് പുറമെ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും പുടിന് കൂടിക്കാഴ്ച നടത്തുന്നതായിരിക്കും.
Discussion about this post