ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ കനത്തതോടെ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം നടത്തിയിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് വച്ച് ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായിട്ടായിരിക്കും ചര്‍ച്ച നടക്കുക.
മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വരികായെന്ന് പത്മകുമാര്‍ വ്യക്തമാക്കി. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post