ശബരിമല യുവതി പ്രവേശനത്തില്‍ പുന:പരിശോധനാഹര്‍ജി നല്കുവാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . സുപ്രീംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു . അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് .
കോന്താലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്നു കരുതരുത് ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല . പൂജാരിയും ബ്രഹ്മചാരിയായിരിക്കണമെന്നാണ് വ്യവസ്ഥ . എന്നാല്‍ അവിടെത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു .
ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി . ചിലരുടെ കോപ്രായങ്ങളുടെ പിന്നാലെ പോകരുത് . ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴമണ്‍ കുടുംബമെന്നും , സുപ്രീംകോടതി വിധിയില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
Discussion about this post