ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന് ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി.
സമാനമായ ഒരു കേസില്‍ ഇതിന് മുമ്പ് ഹാജരായത് മൂലമാണ് ഇനി ഹാജരാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ആര്യാമ സുന്ദരത്തിന്റെ വിസമ്മതത്തിന് പിന്നില്‍ എന്‍.എസ്.എസാണെന്ന് സൂചനകളുണ്ട്.
നാളെയാണ് സുപ്രീം കോടതിയില്‍ ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കപ്പെടുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Discussion about this post