രാമക്ഷേത്ര നിര്‍മാണത്തിന് ഏറ്റവും വലിയ തടസമായി നിന്നത് കോണ്‍ഗ്രസ് ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കോണ്‍ഗ്രസ് ഉള്ളയിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു .
കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ അയോദ്ധ്യഭൂമി സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കുന്നതിന് സുപ്രീംക്കോടതിയെ സമീപിച്ചിരുന്നു . രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം തടസപ്പെടുത്തുന്നത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം . രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള കപടനാട്യമാണിതെന്നും ആദിത്യനാഥ് ആരോപിച്ചു .
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഹിന്ദുക്കളെ വിശേഷിപ്പിക്കുന്നത് തീവ്രവാദികള്‍ എന്നാണു . ഇന്ത്യന്‍ ഹിന്ദുക്കളായ തീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ടെന്നു അമേരിക്കം അംബാസിഡറോട് പറഞ്ഞതായും യോഗി ആദിത്യനാഥ് പറഞ്ഞു .
ജാതിയുടെയും ദേശത്തിന്റെയും പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ വിഘടിപ്പിക്കുകയാണ് ചെയ്തത് . അവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയും ചെയ്യുന്നു . തീവ്രവാദം , വിഘടനവാദം , നക്സലിസം , അഴിമതി , കുടുംബവാഴ്ച തുടങ്ങിയവയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സംഭാവന . നക്സലൈറ്റുകളെ വിപ്ലവകാരികള്‍ എന്നാണു കോണ്‍ഗ്രസ് വിളിക്കുന്നതെന്നും യോഗിആദിത്യനാഥ് ആരോപിച്ചു .
Discussion about this post