ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനായി വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തൃപ്തിയില്ലാതെ തിരിച്ച് പോകുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ മാന്യമായി സംരക്ഷിക്കപ്പെടുന്നവരുടെ നാടാണ് കേരളമെന്നും ഇക്കാര്യത്തില്‍ ജാതി-മത ഭേദമില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇതുകൊണ്ട് തൃപ്തി ദേശായി മര്യാദയ്ക്ക് തിരിച്ച് പോകുന്നതാണ് നല്ലതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് തൃപ്തി ദേശായി നല്കിയ കത്തിനെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് വന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാല്‍ അത് നടപ്പിലാക്കാന്‍ ഉള്ളവരാണോ പോലീസും മുഖ്യമന്ത്രിയും എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിലൊരു കത്തയച്ചുകൊണ്ട് തൃപ്തി ദേശായി മുഖ്യമന്ത്രിയെ അപമാനിച്ചിരിക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
നിലവില്‍ തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ഭക്തജനങ്ങള്‍ വലിയ സംഖ്യയില്‍ വിമാനത്താവളത്തിന് പുറത്ത് നാമജപം നടത്തുന്നുണ്ട്.
Discussion about this post