ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് . ആശയ സംവാദത്തിനുള്ള സ്ഥലവും സമയവും തിയതിയും കോടിയേരി ബാലകൃഷ്ണന് തന്നെ തീരുമാനിക്കട്ടെയെന്നു ശ്രീധരന് പിള്ള പറഞ്ഞു .
ശബരിമല വിഷയത്തില്‍ ആശയപരമായ സംവാദത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വെല്ലുവിളിക്കുന്നുവെന്നും യുവതി പ്രവേശനത്തിന് എതിരെയല്ല കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിരെയാണ് സമരമെന്ന് പി.എസ് ശ്രീധരന് പിള്ള വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ആശയപ്രചാരണത്തിനു തയ്യാറാകണമെന്നും കോടിയേരി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനു ഇടയില്‍ വെല്ലുവിളിച്ചിരുന്നു .
Discussion about this post