ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിച്ച് വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രിംകോടതി. കേരളത്തിനും ബിഹാറിനും ആണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രത്യേക കോടതികള്‍ക്ക് പുറമെ സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്കും വിചാരണനടപടികള്‍ക്ക് അനുമതി നല്കി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയണമെന്ന പൊതുതാല്പര്യഹര്ജിയിലാണ് സുപ്രികോടതിയുടെ ഇടപെടല്‍ .
കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 312 കേസുകളും ബിഹാറില്‍ 304 കേസുകളും വര്‍ഷങ്ങളായി കെട്ടികിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ ആണ്് കോടതിയില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ജനപ്രതിനിധികള്‍ പ്രതികളായ 4122 ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നുവെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുനൂറ്റിയറുപത്തിനാല് കേസുകളില്‍ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണെന്നും വ്യക്തമാക്കി.
.ഇതേതുടര്‍ന്നാണ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ രണ്ടുസംസ്ഥാനങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. വിചാരണയുടെ പുരോഗതി കോടതികള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അറിയിക്കണം. അതേസമയം,
Discussion about this post