ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കുന്നത്. 399 റണ്‍സാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. 43 ഓവറുകള്‍ പിന്നിട്ട സാഹചര്യത്തില്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.
രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്. ഇതില്‍ ജഡേജയും ബുംറയും ഈരണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന് ഖവാജ, എഡ്വേര്‍ഡ് മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഔട്ടായത്.
Discussion about this post