ജയ്പൂര്‍: യുദ്ധത്തില്‍ പങ്കെടുക്കാത്ത കാരണം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.ഇന്ത്യന്‍ സൈന്യം യുദ്ധത്തില്‍ പങ്കെടുത്തിട്ട് 40-50 വര്‍ഷമായി എന്നും അതേ സമയം തന്റെ അഭിപ്രായപ്രകടനം യുദ്ധത്തിനുളള അംഗീകാരമല്ലെന്നും മന്ത്രി വ്യക്തമാക്കി.സൈന്യത്തെ സംരക്ഷിക്കാന്‍ പരാജയപ്പെടുന്ന ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് കുതിക്കാനാവില്ലെന്നും പരീക്കര്‍ പറഞ്ഞു.
സമാധാന കാലത്ത് പൊതുജനങ്ങളില്‍ നിന്നുളള ബഹുമാനം കുറയുന്നത് സൈനികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തു നല്‍കിയിരുന്നു. പലയിടത്തും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ക്ക് ബഹുമാനം ലഭിക്കാതിരിക്കാനുളള പ്രധാന കാരണം നാം യുദ്ധങ്ങളില്‍ പങ്കെടുത്തിട്ട് 40-50 വര്‍ഷമായതുകൊണ്ടാണ്. അതായത്, യുദ്ധമില്ലാത്തതിനാല് സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞു.
രണ്ട് തലമുറയിലെ ഓഫീസര്‍മാര്‍ യുദ്ധം കാണാതെ വിരമിച്ചു. ജയ്പൂരില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിന്റെ ആണവായുധങ്ങള്‍ ഉത്സവത്തിനുപയോഗിക്കാനുളളവയല്ല എന്ന പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പരോക്ഷമായ മുന്നറിയിപ്പിനെ അവഗണിച്ച പരീക്കര്‍ മുഷറഫിന് സ്വന്തം ബംഗ്ലാവില്‍ കടക്കാനാവാത്ത അവസ്ഥയാണുളളതെന്നും അങ്ങനെയുളളയാള്ക്ക് ഇന്ത്യയില്‍ എങ്ങനെ പ്രവേശിക്കാനാവുമെന്നും മന്ത്രി ചോദിച്ചു. ഭീകരതയെ വളര്‍ത്തുന്നവര്‍ ഭയക്കണമെന്നാണ് ഇന്ത്യ നല്കിയിട്ടുളള മുന്നറിയിപ്പ്. മ്യാന്മറില് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ പാകിസ്ഥാന് എന്തിനാണ് അനാവശ്യമായി പ്രതികരിക്കുന്നതെന്നും പരീക്കര്‍ ചോദിച്ചു.
Discussion about this post