ശ്രീനഗർ : റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരിയ്ക്കണമെന്നും അല്ലെങ്കിൽ അച്ചടക്കനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നുമുള്ള ജമ്മു കാശ്മീർ ഗവർണറുടെ ഉത്തരവിനെതിരെ പിഡിപിയും നാഷണൽ കോൺഫറൻസും .. ദേശീയവാദം നിർബന്ധിയ്ക്കാനാവില്ലെന്നാണ് പീഡീപീയുടെയും, നാഷണൽ കോൺഫറൻസിന്റേയും വാദം. ഗവർണർ അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്നും ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നുമാണ് പീഡീപീ ആരോപിച്ചത്.
എന്നാൽ പ്രധാന കക്ഷികളിലൊന്നായ ബീജേപീ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പീഡീപീ, നാഷണൽ കോൺഫറൻസ് എന്നീ രാഷ്ട്രീയകക്ഷികൾ അടുത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി സംഭവം രാഷ്ട്രീയവൽക്കരിയ്ക്കുകയാണെന്ന് ബീജേപീ നേതാവ് രാം മാധവ് പറഞ്ഞു.
റിപ്പബ്ളിക് ദിന ആഘോഷങ്ങളിൽ ഗവണ്മെന്റ് ജീവനക്കാർ പങ്കെടുക്കണമെന്നുള്ള ഉത്തരവ് എതിർക്കാൻ വിഘടനവാദികൾക്കേ കഴിയൂ . അവരെ പ്രീതിപ്പെടുത്താനാണ് പീഡീപീയും നാഷണൽ കോൺഫറൻസും ഇതിനെ എതിർക്കുന്നതെന്നും റാം മാധവ് അഭിപ്രായപ്പെട്ടു.ഈ ഉത്തരവ് അനുസരിയ്ക്കേണ്ട ഗവണ്മെന്റ് ജീവനക്കാർ പ്രതിഷേധിച്ചിട്ടോ എതിർത്തിട്ടോ ഇല്ല . അനാവശ്യമായി വിവാദം കുത്തിപ്പൊക്കുന്നത് വിഘടനവാദികളെ സഹായിയ്ക്കാനാണെന്നും രാം മാധവ് കുറ്റപ്പെടുത്തി.
Discussion about this post