ബംഗാളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പൊതുയോഗം നടത്താന്‍ സ്ഥലം വിട്ടു നല്‍കിയത് സിപിഎം നേതാവ് . മാല്‍ഡ ജില്ലയില്‍ ചൊവ്വാഴ്ച നടക്കുന്ന പരിപാടിയ്ക്കാണ് സിപിഎം നേതാവായാ തരുണ്‍ ഘോഷ് സ്ഥലം വിട്ടു നല്‍കിയിരിക്കുന്നത് .
സ്ഥലം ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും . പൊതുയോഗം നടത്താന്‍ സ്ഥലം വിട്ടു നല്‍കിയതില്‍ അപാകതകള്‍ ഒന്നുമില്ലെന്നും തരുണ്‍ പ്രതികരിച്ചു . ബിജെപി നേതാവായ മുകുള്‍ റോയിയും സ്ഥലത്തെ എം.എല്‍.എ സ്വധിന് കുമാറും തന്നെ സമീപിച്ചത് കൊണ്ടാണ് സ്ഥലം നല്‍കിയത് . ബിജെപിയില്‍ നിന്നും താന്‍ പണം വാങ്ങിയെന്ന ആരോപണം തരുണ്‍ നിഷേധിച്ചു .
എന്നാല്‍ ഇതിനെതിരെ തൃണമൂല്‍ രംഗത്തെത്തി . ഇരു പാര്‍ട്ടികളും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടെന്നും . ബംഗാളില്‍ ഇടത് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് തെളിയിക്കുന്നതാണ് ഭൂമി നല്കലെന്നു തൃണമൂല്‍ നേതാവായ ദുലാല്‍ സര്‍ക്കാര്‍ പറഞ്ഞു . തങ്ങള്‍ ബിജെപിയ്ക്കെതിരെ ശകതമായനിലപാട് സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷമായ സിപിഎം ബിജെപിയ്ക്ക് സംസ്ഥാനത്ത് വളരാനുള്ള അവസരമൊരുക്കി നല്‍കുകയാണെന്നും തൃണമൂല്‍ ആരോപിക്കുന്നു .
ബിജെപിയുടെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ആരംഭിക്കുന്നത് മാല്‍ഡയില്‍ നിന്നുമാണ് . മാല്‍ഡയിലെ പരിപാടിക്ക് ശേഷം സൂരി ജില്ലകളിലെ രണ്ടു പൊതു പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും . നാദിയ ജില്ലയിലെ പരിപാടിയില്‍ സ്മൃതി ഇറാനി പങ്കെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന സൂചന .
Discussion about this post