യാത്രക്കാരൻ നഗ്നനായി ഓടിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. പെർത്തിൽ നിന്ന് മെൽബണിലേക്ക് പുറപ്പെട്ട വെർജിൻ ഓസ്‌ട്രേലിയ എന്ന വിമാനത്തിലാണ് വിചിത്ര സംഭവം. ഇതേ തുടർന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഉടനെ തിരിച്ചിറക്കുകയായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത് ഉടനെ യുവാവ് വസ്ത്രങ്ങൾ എല്ലാം അഴിച്ചുമാറ്റി പൂർണനഗ്നനായി ഓടുകയായിരുന്നു. ഇതിനിടയിൽ കൂടെ യാത്ര ചെയ്ത ആളെ പിടിച്ച് തള്ളിയിടുകയും കോക്പിറ്റിന്റെ ഡോറിൽ തുടർച്ചയായി മുട്ടുകയും ചെയ്തു. ഇതേ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടനെ പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Discussion about this post