പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പങ്കെടുക്കും. സംഗമസ്ഥാനത്ത് അദ്ദേഹം സ്നാനം നടത്തിയതിന് ശേഷം നിരവധി സന്യാസിവര്യന്മാരുമായി സംസാരിക്കുന്നതായിരിക്കും. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ കുംഭമേള സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ബി.ജെ.പിയെന്ന് മുന്‍പ് അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിലവില്‍ കേസ് സുപ്രീം കോടതിയിലാണ്.
കുംഭമേള സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകരോടും സംസാരിച്ചേക്കും. രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും മഹാസഖ്യത്തിന് മോദിയെ പരാജയപ്പെടുത്താനാകില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാസഖ്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post