രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനല്ല ; സത്യസന്ധനും നീതിമാനുമെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് . ‘ കാവല്ക്കാരന് കള്ളനാണ് ‘ എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് രാജ്നാഥ് സിംഗ് മറുപടിയുമായെത്തിയത് .
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി തന്നെ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു . നരേന്ദ്രമോദിയ്ക്ക് മാത്രമേ രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മോദിയെ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് . എന്നാല്‍ കാവല്ക്കാരന് കള്ളനാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് യോഗ്യനായ ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു .
Discussion about this post