ഭീകരവാദത്തെ ചെറുക്കാനായി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ സമയം അവസാനിച്ചുവെന്നും ഇനി നടപടികളുടെ സമയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദികള്‍ക്കെതിരെയും അവരെ പിന്തുണയ്ക്കുന്നവര്ക്കെതിരെയും നടപടിയെടുക്കാതിരിക്കുന്നത് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് മോദി ചൂണ്ടിക്കാട്ടി. അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറീഷ്യൊ മക്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരാവദമമെന്ന് താനും പ്രസിഡന്റ് മക്രിയും സമ്മതിക്കുന്നുവെന്ന് മോദി പറഞ്ഞു. ഏത് തരത്തിലുള്ള ഭീകരവാദത്തെയും തങ്ങള്‍ അപലപിക്കുന്നുവെന്ന് മക്രി വ്യക്തമാക്കി. ഭീകരാവദത്തിനെതിരെ ഇന്ത്യയുമായി ചേര്‍ന്ന് പര്വര്ത്തിക്കുന്നതില് തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി 10 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ഐ.ടി, ആണവ ഊര്‍ജം, കൃഷി എന്നീ മേഖലകളില്‍ ഇരു കൂട്ടരും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും.
ഇന്ത്യയിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വന്നതാണ് അര്‍ജന്റീനിയന്‍ പ്രസിഡന്റ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ദേഹത്തെ സ്വകീരിച്ചിരുന്നു.
Discussion about this post