ഗാന്ധിനഗർ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗാത ഗുജറാത്തി ചടങ്ങായ മമേരു ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വധുവിന്റെ അമ്മാവൻ മധുരപലഹാരങ്ങളും സമ്മാനങ്ങളും ആഭരണങ്ങളും നൽകി വധൂവരന്മാരെ സന്ദർശിക്കുന്ന ചടങ്ങാണ് മമേരു.
ചടങ്ങിൽ അംബാനി കുടുംബത്തിലെ ഇളയ മരുമകൾ അണിഞ്ഞ വസ്ത്രമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. അതിമനോഹരമായ ലഹങ്കയാണ് രാധിക ചടങ്ങിൽ അണിഞ്ഞത്. റാണി പിങ്ക് നിറത്തിലുള്ള ഈ ലെഹങ്ക ഏറെ പ്രത്യേകതകളുള്ളതാണ്. സ്വർണം കൊണ്ടുള്ള സാരി ബോർഡറുകൾ ലെഹങ്കയെ ആകർഷകമാക്കുന്നു. ദുർഗാ ദേവി ഒമ്പത് അവതാരങ്ങളെ പ്രണമിക്കുന്ന ശ്ലോകങ്ങൾ രാധികയുടെ സ്വർണനൂലുകളാൽ ബോർഡറിൽ എംബ്രോയിഡറി ചെയ്തിരിക്കുന്നു. പാരമ്പര്യത്തെ മനോഹരമായി ചിത്രീകരിക്കാനായി ബനാറസി ബ്രൊക്കേഡിൽ ടൈ ഡൈ ടെക്‌നിക് ആയ റായ് ബന്ധേജ് ഉപയോഗിച്ചിരിക്കുന്നത്. മനീഷ് മൽഹോത്രയാണ് ഈ ലെഹങ്ക ഒരുക്കിയിരിക്കുന്നത്.
തന്റെ അമ്മ മെമാരു ചടങ്ങിൽ ധരിച്ചിരുന്ന പരമ്പരാഗത ആഭരണങ്ങളാണ് രാധിക ധരിച്ചിരിക്കുന്നത്. രാധികയുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയായ അന്റലിയയിലാണ് മെമാരു ചടങ്ങുകൾ നടക്കുന്നത്. കണ്ണഞ്ചിക്കുന്ന തരത്തലുള്ള അലങ്കാരങ്ങളാണ് അന്റലിയയിൽ ചെയ്തിരിക്കുന്നത്. ചുവപ്പ്, പിങ്ക്, വെള്ള, ഓറഞ്ച് എന്നീ നിറങ്ങൾ കൊണ്ടുള്ള പൂക്കൾ കൊണ്ടാണ് അൻലിയ ഒരുക്കിയിരിക്കുന്നത്.
Discussion about this post