പെരിയ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത് .
കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് രാജ്ഭവന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു .
എട്ടു മാസത്തോളമായി ഉത്തരമേഖലയില്‍ എ.ഡി.ജി.പിയെ നിയമിക്കാത്തത് പ്രദേശത്തെ ക്രമസമാധനപാലനത്തെ ബാധിച്ചിട്ടുള്ളതായും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതായും രാജ്ഭവന് മുഖ്യമന്ത്രിയ്ക്ക് നല്കിയ കത്തില്‍ പറയുന്നു . ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെടുന്നു .
Discussion about this post