കുല്ഭൂഷണ് ജാദവ് കേസില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി. കേസ് നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കോടതി തള്ളി. കേസ് ബോധപൂര്‍വ്വം വൈകിപ്പിക്കാനുള്ള പാക് ശ്രമത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. കുല്ഭൂഷണ് ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കേസില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വാദം തുടരുകയാണ്.
2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നാണ് കുല്‍ഭൂഷണെ പാക്കിസ്ഥാന് തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. ഈ മെയിലാണ് കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
കുല്ഭൂഷണ് ജാദവ് ഇന്ത്യയുടെ ചാരനാണെന്നാണ് പാക്കിസ്ഥാന് പറയുന്നത്.മുസ്ലീം പേരിലെടുത്ത പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാണ് പാക്കിസ്ഥാന്റെ വാദിച്ചിരുന്നു
വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കേസ് കൈകാര്യം ചെയ്യാന്‍ ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുള്ളത്.മെയ് 15നാണ് വാദം അന്താരാഷ്ട്ര കോടതിയില്‍ ആരംഭിച്ചത്.
Discussion about this post