വായുവിലൂടെ ഇന്ത്യയെ ആക്രമിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് ഇന്ത്യയുടെ അതി നൂതന മിസൈല്‍. ഭൂമിയില്‍ നിന്നും വായുവിലേക്ക് തൊടുത്ത് വിടാവുന്ന ഇന്ത്യയുടെ ക്യു.ആര്.എസ്.എ.എം മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് ഒഡീഷ തീരത്ത് വെച്ചായിരുന്നു പരീക്ഷണം നടന്നത്.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആക്രമണത്തില്‍ വളരെ പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയുന്ന മിസൈലാണ് ക്യു.ആര്.എസ്.എ.എം. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐ.ടി.ആര്) ഒരു ട്രക്കിന് മുകളില്‍ സ്ഥാപിച്ച ലോഞ്ചറില്‍ നിന്നുമായിരുന്നു മിസൈല്‍ പരീക്ഷിച്ചത്.
വിവിധ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയിവുള്ള ഈ മിസൈലിന്റെ വ്യാപ്തി 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ്. ഡി.ആര്.ഡി.ഒയും ബി.ഇ.എല്ലും ബി.ഡി.എല്ലും ചേര്‍ന്നാണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. ആദ്യ പരീക്ഷണം 2017 ജൂണ്‍ 4നായിരുന്നു നടന്നത്. തുടര്‍ന്ന് 2017 ജൂലൈ 3ന് രണ്ടാമത്തെ പരീക്ഷണവും വിജയകരമായി നടന്നു.
Discussion about this post