കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപോയി . ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍വ്വകക്ഷി യോഗം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് .യുഡിഎഫ് സമാധാന യോഗം ബഹിഷിക്കരിച്ചത്.
സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് വന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഒഴിഞ്ഞു മാറിയതോടെ യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.
കാസറഗോഡ് കളക്ട്രേറ്റില്‍ വെച്ചു നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. സിപിഎംനെ നെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍, മുന്‍ എംഎല്‍എ കുഞ്ഞമ്പു, പി..കരുണാകരന് എംപി എന്നിവരും യുഡിഎഫില്‍ നിന്ന് മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്, കെ.പി കുഞ്ഞിക്കണ്ണന്, ഗോവിന്ദന് നായര്‍.. ബിജെപി യെ പ്രതിനിധീകരിച്ച് അഡ്വ.കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി എന്നിവരുമാണ് പങ്കെടുത്തത്.
Discussion about this post