കമ്മ്യൂണിസ്റ്റ് നേതാവ് എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹം കുമ്മനം രാജശേഖരനെ ആവശ്യമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ കേന്ദ്രം തിരികെ കൊണ്ടുവരുന്നതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള എൽഡിഎഫ്– യുഡിഎഫ് തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കലും നിയമവ്യവസ്ഥയോടുള്ള അനാദരവുമാണ്. കെ.സി വേണുഗോപാല്‍ , പി.വി അന്‍വര്‍ , പി ജയരാജന് എന്നിവരടക്കം മത്സരിക്കാന്‍ തയ്യാറാകുന്നത് വഴി രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ തന്നെ പരിഹസ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഭരണകക്ഷിയിലെ ചിലയാളുകളുടെ സഹായമാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ കേരളത്തില്‍ വളരാന്‍ അനുവദിക്കുന്നത് . കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജനങ്ങളോട് വിവരിക്കുന്ന ധവളപത്രം പുറത്ത് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.ടി രമേശ് പറഞ്ഞു .
Discussion about this post